Join News @ Iritty Whats App Group

മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം പുഴക്കരയിൽ നടന്നു

ഇരിട്ടി : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം നടന്നു. അയ്യപ്പൻകാവിൽ നിന്നും ആരംഭിച്ച യുവജന റാലി പുഴക്കരയിൽ സമാപിച്ചു.ഫഹദ് പുഴക്കര,പി വി റിഷാദ് മുത്തലിബ്, മഹറൂഫ്,സുഹൈൽ പി വി, സുഹൈൽ പൊയിലൻ,റഹീം വിളക്കോട്, റസാഖ്,ജാഫർ,എം കെ മിദ്‌ലാജ്, നൈസാം പുഴക്കര എന്നിവർ യുവജന റാലിക്ക് നേതൃത്വം നൽകി. പുഴക്കരയിൽ നടന്ന സമാപന പൊതു സമ്മേളനം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. കെ വി റഹൂഫ് അധ്യക്ഷത വഹിച്ചു. ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട്, പി സി ഷംനാസ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്,സി ഹാരിസ് ഹാജി, പി പി സക്കരിയ ഹാജി, സി നസീർ, കെ വി റഷീദ്, പഞ്ചായത്ത് ഭാരവാഹികളായ അസ്‌ലം മുഴക്കുന്ന്, ഇപി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

പടം
മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യുവജന സമ്മേളനം ജില്ലാ പ്രസിഡൻറ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

أحدث أقدم
Join Our Whats App Group