കണ്ണൂര്‍:പൊലീസുകാരുടെ സാമൂഹ്യ മാധ്യമ വിവരങ്ങള്‍ ശേഖരിക്കാൻ നിർദേശവുമായി കണ്ണൂർ ജില്ലാ പൊലീസ് മേധാവി. സിവില്‍ പൊലീസ് ഓഫീസർമാർ തൊട്ട് എസ്‌എച്ച്‌ഒമാർ വരെയുള്ളവര്‍ വിവരം നല്‍കണം.
വെള്ളിയാഴ്ചക്കുള്ളില്‍ ഗൂഗിള്‍ ലിങ്കില്‍ വിശദാംശങ്ങള്‍ ചേർത്ത് ഡിക്ലറേഷൻ നല്‍കാനാണ് ജില്ല പൊലീസ് മേധാവി നിർദേശം നല്‍കിയിരിക്കുന്നത്. അതത് എസ്‌എച്ച്‌ഒമാര്‍ക്കാണ് ജില്ലാപൊലീസ് മേധാവി കത്ത് നല്‍കിയിരിക്കുന്നത്. പൊലീസുകാരുടെ വാട്ട്സാപ്പ് നമ്ബറും വാട്ട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഗൂഗ്ള്‍ ഷീറ്റില്‍ നല്‍കണം. ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണെങ്കില്‍ ആ വിവരവും നല്‍കണം. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിശദാംശകളും നല്‍കണം.
അതേസമയം, നിര്‍ദേശം ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.
إرسال تعليق