മട്ടന്നൂർ: ചാലോട് -ഇരിക്കൂർ റോഡില്‍ കൊളപ്പ ചിത്രാരിയില്‍ വാഹനാപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെ ചിത്രാരി ആക്രി പീടികയ്ക്ക് സമീപമായിരുന്നു അപകടം.
ചാലോട് ഭാഗത്ത് നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരേ വന്ന പാഴ്സല്‍ വാനുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളിലുമുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി.
അപകടത്തില്‍ കാറിന്‍റേയും പാഴ്സല്‍ വാനിന്‍റേയും മുൻ ഭാഗം തകർന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി.
إرسال تعليق