Join News @ Iritty Whats App Group

കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മൂന്ന് പേർക്ക് പരിക്ക്

കർണാടക: കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. 

കർണാടകയിലെ ബേ​ഗൂരിൽ വെച്ച് മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. വയനാട് സ്വദേശിയായ ബഷീർ എന്ന ആളും അദ്ദേഹത്തിന്റെ കുടുംബവുമാണ് അപകടത്തിൽപെട്ടത്. മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വയനാട് നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group