മലപ്പുറം: തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങള്‍ക്കും സൗജന്യമായി വിനോദ യാത്ര ഒരുക്കി ഒരു വാർഡ് മെമ്ബർ. മലപ്പുറം ഊരകം പഞ്ചായത്തിലെ 10ാം വാർഡ് മെമ്ബർ പാണ്ടിക്കടവത്ത് അബു താഹിർ ആണ് നാട്ടുകാർക്കായി സൗജന്യ ടൂർ ഒരുക്കിയത്.ഊട്ടിയിലേക്കും വയനാട്ടിലേക്കുമാണ് ഉല്ലാസ യാത്ര പോയത്.
അഞ്ചുവർഷത്തെ തന്റെ കാലയളവ് പൂർത്തിയാകാൻ ഇനി നാളുകള്‍ മാത്രേ ബാക്കിയൊള്ളു... ഈ അവസരത്തില്‍ തന്റെ വാർഡിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒരു സമ്മാനം നല്‍കണമെന്ന് മെമ്ബർ അബുതാഹിർ ആഗ്രഹിച്ചു. അങ്ങനെയാണ് തന്റെ വാർഡിലെ മുഴുവൻ ആളുകള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ഒരു സമ്മാനമായി വാർഡിലെ മുഴുവൻ കുടുംബങ്ങള്‍ക്കുമായി സൗജന്യ ടൂർ ഒരുക്കിയത്.ടൂറിനുള്ള പണമെല്ലാം സ്വന്തമായി കണ്ടെത്തുകയായിരുന്നുവെന്ന് അബു താഹിര്‍ മീഡിയവണിനോട് പറഞ്ഞു.നാട് ഒട്ടാകെ ടൂറിന്കൂടെപ്പോന്നെന്നും അദ്ദേഹം പറഞ്ഞു. പ്രായമോ രാഷ്ട്രീയമോ നോക്കാതെ വരാന്‍ പറ്റുന്നവരൊക്കെ ടൂറിനായി വന്നെന്നും മെമ്ബറുടെ ഭാര്യ സൗദ പറഞ്ഞു.
മെമ്ബറുടെ നേതൃത്വത്തില്‍ വാർഡിലെ പുരുഷന്മാർ എല്ലാം ഊട്ടിയിലേക്കും മെമ്ബറുടെ ഭാര്യ സൗദയുടെ നേതൃത്വത്തില്‍ വാർഡിലെ സ്ത്രീകള്‍ എല്ലാം വയനാട്ടിലേക്കുമാണ് പോയത്. അങ്ങിനെ ഒമ്ബത് ബസുകളിലായി 529 പേർ. ഏകദേശം വാർഡില്‍ നിന്നുള് മൂന്നൂറോളം കുടുംബങ്ങള്‍ പുലർച്ചെ 6 മണിയോടെ മലപ്പുറത്തുനിന്ന് യാത്ര തിരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഇതൊരു നല്ല ട്രെന്‍ഡാണെന്ന് പരീക്ഷിക്കാവുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ തങ്ങളുടെ ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും ഒരുമിച്ച് ഒരു ഉല്ലാസ യാത്ര പോകാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് നാട്ടുകാർ.തന്റെ വാർഡിലെ ജനങ്ങള്‍ക്ക് മനോഹരമായ ഒരു അനുഭവം സമ്മാനമായി നല്‍കാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് മെമ്ബർ അബു താഹിറും.
إرسال تعليق