ഇരിട്ടി: നഗരത്തില്‍ എത്തുന്നവര്‍ക്ക് ഇരിട്ടി -നേരംമ്പോക്ക് റോഡിലെ ഗതാഗതക്കുരുക്ക് തലവേദന സൃഷ്ടിക്കുകയാണ്. വീതി കുറഞ്ഞ നേരംമ്പോക്ക് റോഡിനിരുവശവും അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനിടവരുത്തുന്നത്
ഇരിട്ടി മേലെ സ്റ്റാൻ്റിൽ മെയിൻ റോഡിൽ നിന്ന് നേരംമ്പോക്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ഇരിട്ടി അഗ്നി രക്ഷാ നിലയത്തിനു സമീപം വരെ റോഡിനി രുവശത്തായുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ അനധികൃതമായ പാർക്കിംങ് ആണ് മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഗതാഗത തടസ്സം സ്യഷ്ടിക്കുന്നത്
റോഡിന് ഇരുവശത്തുമുള്ള വാഹന പാർക്കിംങ്ങ്മൂലം നേരംമ്പോക്ക് റോഡിലെ ഗതാഗതക്കുരുക്ക്.
യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും എന്നും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്
ഇവിടേക്ക് എത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വാഹനത്തിലെ യാത്രക്കാര്‍ക്ക് നേരത്തിനെത്താന്‍ സാധിക്കാതെ സമയം പാഴാവുകയാണ്. ഇരിട്ടി താലൂക്ക് ആശുപത്രി, എടക്കാനം, വള്ള്യാട് അമ്പലം, ആര്‍.ടി.ഒ ഓഫിസ്, ട്രഷറി, ഇരിട്ടി ഫയർസ്റ്റേഷൻ ,ഇരിട്ടി സപ്ലൈ ഓഫിസ്, മാവേലി സ്റ്റോർ,വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളി ലേക്ക് പോകേണ്ടവര്‍ ആശ്രയിക്കുന്ന ഈ റോഡിന് വേണ്ടത്ര വീതിയില്ലെന്ന് കാലങ്ങളായി ആളുകള്‍ പരാതിപ്പെടുന്ന കാര്യമാണ്.
ഇരുഭാഗത്തും സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള കച്ചവട സ്ഥാപനങ്ങള്‍ ഉൾപ്പെടെയുള്ള കെട്ടിടങ്ങളായതിനാല്‍ റോഡിന് വീതികൂട്ടാനും ഇതുവരെ സാധിച്ചിട്ടില്ല., ലൈന്‍ ബസ്സും,ഓട്ടോറിക്ഷകളും, എമര്‍ജന്‍സി സര്‍വ്വീസായ ഫയര്‍ എഞ്ചിന്‍, ആംബുലന്‍സ് തുടങ്ങിയവയെല്ലാം നിത്യേന പോകുന്ന റോഡാണ് മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇവിടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുകുരുക്ക് ടൗണിനെ പൂര്‍ണ്ണമായും കുരുക്കിലാക്കാക്കുകയാണ്. മണിക്കൂറുകള്‍ സമയമെടുത്താണ് പലപ്പോഴും നേരംമ്പോക്ക് റോഡിലെ കുരുക്ക ഴിയുന്നത്.
റോഡിനിരുവശവുമുള്ളഅനധികൃത വാഹന പാർക്കിങ് മൂലം ഗതാഗതക്കുരുക്കുകള്‍ ഉണ്ടാകുന്നത് ഇതുവഴിയുള്ള യാത്രക്കാരെ കൂടുതൽ വലയ്ക്കുകയാണ് അടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെട്ട് നേരംപോക്കിലെ അനധികൃത വാഹന പാർക്കിംങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗതാഗത കുരുക്കൊഴിവാക്കുവാൻ ആവശ്യമായ കർശന നടപടി സ്വീകരിക്കണമെന്നു മാണ് നാട്ടുകാരും യാത്രക്കാരും വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്
إرسال تعليق