Join News @ Iritty Whats App Group

വികസന സദസ്സ് എന്ന പേരിൽ പൊതു ഫണ്ട് പാഴാക്കുന്ന ഇരിട്ടി നഗരസഭ ഭരണകക്ഷിയുടെ നീക്കത്തിനെതിരെ യുഡിഎഫ്;വികസന സദസ്സ് യുഡിഎഫ് ബഹിഷ്കരിക്കാനും തീരുമാനം

ഇരിട്ടി : സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഭരണകക്ഷി, ജനാഭിപ്രായത്തെയും പ്രതിപക്ഷ നിലപാടിനെയും അവഗണിച്ച് വികസന സദസ്സ് എന്ന പേരിൽ നാല് ലക്ഷം രൂപയുടെ പൊതു ഫണ്ട് പാഴാക്കാൻ പോകുന്നത് ജനവിരുദ്ധവും ധാർമ്മികതയറ്റതുമായ നടപടിയാണെന്ന് യുഡിഎഫ് ഇരിട്ടി നഗരസഭാ കമ്മിറ്റി ആരോപിച്ചു.

വികസനത്തിനായി ഉപയോഗിക്കേണ്ട ഫണ്ട് ദുർവ്യയം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നഗരസഭയുടെ കീഴിൽ ചൊവ്വാഴ്ച നടക്കുന്ന വികസന സദസ്സ് യുഡിഎഫ് ബഹിഷ്കരിക്കാനും തീരുമാനിച്ചു.

നഗരസഭയുടെ വികസനത്തിനായുള്ള നഗരസഭ തനത് ഫണ്ടും സർക്കാരിന്റെ പ്ലാൻ ഫണ്ടുമാണ് ഈ പരിപാടിക്ക് ചെലവിടുന്നത്. എന്നാൽ ഈ ഫണ്ട് റോഡുകളുടെ നവീകരണത്തിനും, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലിനും, നിർധനരായ രോഗികൾക്ക് നൽകേണ്ട സാമ്പത്തിക സഹായത്തിനും, ഇരിട്ടി പട്ടണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, മറ്റു വാർഡുകളിലെ പദ്ധതികൾക്കുമായി വിനിയോഗിക്കേണ്ടതായിരുന്നു.

ഭരണകക്ഷി അത് എല്ലാം അവഗണിച്ച് സ്വകാര്യ രാഷ്ട്രീയ പ്രചാരണത്തിനായി ഈ പണം ചെലവഴിക്കുന്നത് ജനങ്ങളുടെ നികുതിപ്പണത്തിന്റെ ദുർവിനിയോഗമാണ്.

സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളെ തങ്ങളുടേതായ നേട്ടമായി പ്രചരിപ്പിക്കാനാണ് ഈ വികസന സദസ്സ് സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

 ജനങ്ങളുടെ പണം ചെലവഴിച്ച് നടത്തുന്ന ഈ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ നിന്ദ്യവും അനീതിയുമാണ്,

നഗരസഭ യുഡിഎഫ് കൗൺസിലർമാരുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങൾ പൂർണ്ണമായും അവഗണിച്ച് ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് മേലുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ആരോപിച്ചു.

വികസന സദസ്സ് എന്ന പേരിൽ നടക്കുന്ന ഈ ഫണ്ട് ദുർവിനിയോഗത്തെയും ഭരണകക്ഷിയുടെ ഏകാധിപത്യ പ്രവണതയെയും യുഡിഎഫ് ശക്തമായി എതിർക്കുന്നു.

പൊതുപണം ജനങ്ങളുടെ നന്മയ്ക്കാണ്, ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിനല്ല ഉപയോഗിക്കേണ്ടതെന്നും ഈ വിഷയത്തിൽ യുഡിഎഫ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും യുഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.

ചന്ദ്രൻ തില്ലങ്കേരി ,ഇബ്രാഹിം മുണ്ടേരി ,പി കെ ജനാർദ്ദനൻ, എം എം മജീദ്, പി എ നസീർ ,
കെ രാമചന്ദ്രൻ , എം മുഹമ്മദ്‌ മാമുഞ്ഞി , സി കെ ശശിധരൻ , എം പി അബ്ദുറഹ്മാൻ,
വി പി റഷീദ്‌ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group