ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ സർക്കാർ ചുമതലപ്പെടുത്തിയ "ആക്രി "എന്ന ഏജൻസിയുമായി സഹകരിച്ച് നഗരസഭ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി.
നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്,യൂറിൻ ബാഗുകള്‍, ഡ്രസിംഗ്, കാലഹരണപ്പെട്ട മരുന്നുകള്‍ എന്നീ ബയോമെഡിക്കല്‍ മാലിന്യം എന്നിവയാണ് ശേഖരിക്കുന്നത്.
സാനിറ്ററി നാപ്ക്കിൻ ശേഖരിക്കുന്ന വാഹനം നഗരസഭ ചെയർപേഴ്സണ്‍ കെ.
ശ്രീലത ഫ്ലാഗ്‌ഓഫ് ചെയ്തു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ. സോയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബള്‍ക്കിസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കൗണ്‍സിലർമാരായ കെ.പി. അജേഷ്, എ.കെ. ഷൈജു, സെക്രട്ടറി ഇൻ ചാർജ് പി.വി. നിഷ, ക്‌ളീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, മുൻസിപ്പല്‍ എൻജിനീയർ രമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ആക്രിയുടെ ആപ്പിലൂടെ ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ ഉപയോഗിച്ച് മുൻകൂട്ടിബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ടോള്‍ ഫ്രീ നമ്ബറില്‍ 08031405048 ( വാട്സ്‌ആപ്പ് നമ്ബർ 7591911110) ബന്ധപ്പെട്ടാല്‍ ഏജൻസി വീടുകളില്‍ എത്തി മാലിന്യം ശേഖരിക്കും. തുടർന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നിലവില്‍ ശുചിത്വമിഷന്‍റെ അംഗീകാരമുള്ള ആക്രി ഏജൻസി മുഖാന്തരം കെഐഎഎല്‍നു കൈമാറുന്നതാണ് പദ്ധതി.
അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെ കിലോയ്ക്ക് 47.25 രൂപ ഫീസ് ആയി നല്‍കണം. ഏജൻസി സപ്ലൈ ചെയ്യുന്ന 8 രൂപ വില വരുന്ന നോണ്‍ ക്ലോറിനേറ്റഡ് ബാഗിലാണ് സാനിറ്ററി മാലിന്യങ്ങള്‍ കൈമാറേണ്ടത്. ആഴ്ചയിലൊരിക്കല്‍ ബുക്ക് ചെയ്യുന്ന മുറയ്ക്ക് ഏജൻസി വീടുകളില്‍ എത്തി ബയോ മെഡിക്കല്‍ മാലിന്യം ശേഖരിക്കും.
Post a Comment