കണ്ണൂർ നഗരത്തിലെ സിഗ്നല്‍ ജങ്ഷനില്‍ നിർത്തിയിട്ട വാഹന യാത്രക്കാരെ ശല്യം ചെയ്തയാള്‍ക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.
കാല്‍ടെക്സ് സിഗ്നല്‍ ജങ്ഷനില്‍ വാഹന യാത്രക്കാരെ ശല്യപ്പെടുത്തിയ ബോജ് രാജ് ബഗ്ദിക്ക് എതിരെയാണ് കണ്ണൂർ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്റ്റോപ്പ് സിഗ്നല്‍ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണൂർ ടൗണ്‍ പോലീസ് നടപടി സ്വീകരിച്ചത്.
നേരത്തെ വാഹന ഉടമകള്‍ക്ക് ഈ കാര്യത്തില്‍ പരാതിയുണ്ടായിരുന്നു. ഇയാള്‍ ലിക്വിഡ് വാങ്ങാൻ തയ്യാറാകാത്ത വാഹന യാത്രക്കാരോട് തട്ടിക്കയറുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
കണ്ണൂർ നഗരത്തിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Post a Comment