Join News @ Iritty Whats App Group

‘എന്റെ പേരിലെ ‘കുട്ടി’ എന്ന് കേട്ടപ്പോൾ ആണത്രേ ഒരു കൂട്ടത്തിന് ഹാലിളകിയത്’; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ പേരിലെ ‘കുട്ടി’ എന്ന് കേട്ടപ്പോൾ ആണത്രേ ഒരു കൂട്ടത്തിന് ഹാലിളകിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്നലെ മന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു.

‘പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്…’ എന്നാണ് രാഹുൽ കുറിച്ചത്. ഇതിന് മറുപടി ആയാണ് ‘ഒരു കൂട്ടത്തിന് എന്റെ പേരിലെ ‘കുട്ടി’ എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!!!’ എന്ന് മന്ത്രി കുറിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group