ചെന്നൈ: രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറം ഉള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രാഹുൽ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം വാക്കുകൾക്കതീതമാണ്. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ല. ഫോണിൽ പോലും രാഹുൽ സഹോദരൻ എന്നാണ് വിളിക്കുന്നത്. ആശയവ്യക്തതയുള്ള ബന്ധം ആയി തങ്ങളുടെ സൗഹൃദം വളർന്നുകഴിഞ്ഞുവെന്നും സ്റ്റാലിൻ പറഞ്ഞു.
കോൺഗ്രസും ഡിഎംകെയും മുൻപ് വ്യത്യസ്ത വഴികളിൽ സഞ്ചാരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരേ ആശയത്തിനായി രാജ്യത്തിന്‍റെ നന്മയ്ക്കാണ് നിലനിൽക്കുന്നത്അതുകൊണ്ട് തന്നെ സഖ്യം ഒറ്റക്കെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഉയരുന്നതിനിടെ ആണ് സ്റ്റാലിന്റെ പ്രസ്താവന. കോൺഗ്രസ്സ് മുൻ എംഎൽഎയുടെ കൊച്ചുമകന്‍റെ വിവാഹച്ചടങ്ങിലായിരുന്നു പരാമർശം.
إرسال تعليق