കണ്ണൂർ: കണ്ണപുരം കീഴറയില്‍ ഓഗസ്റ്റ് 30 ന് പുലർച്ചെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി അറസ്റ്റില്‍.
പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെ (64) യാണ് കണ്ണപുരം പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്ബേത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കേസിലെ പ്രതികളായ അനൂപ് മാലിക്, അനീഷ്, റാഹില്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരു ന്നു.
ഇവരെ പിന്നീട് കസ്റ്റഡിയിലും വാങ്ങിയിരുന്നു. പ്രതികളുടെ മൊഴികളും മൊബൈല്‍ വിവര ങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളുമാണ് സ്വാമിനാഥന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. 2025 ഓഗസ്റ്റ് 30ന് പുലർച്ചെ 1:50ന് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ ആ വീടിനും സമീപവാസികളുടെ വീടുകള്‍ ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണ സംഘത്തില്‍ എസ്‌സിപിഒ. മഹേഷ്, സിപിഒ അനൂപ്, സിപിഒ റിജേഷ് കുമാർ എന്നിവരും ഉള്‍പ്പെട്ടിരുന്നു.
Post a Comment