Join News @ Iritty Whats App Group

ശബരിമല സ്വർണ്ണപാളി വിവാദം; ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് പി എസ് പ്രശാന്ത്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന

ശബരിമല സ്വർണ്ണപാളി വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിലെന്നും പി എസ് പ്രശാന്ത് കുറ്റപ്പെടുത്തി.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപാളി കൊടുത്തുവിട്ടത് തെറ്റായിപോയി എന്നും പി എസ് പ്രശാന്ത് പറഞ്ഞു. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നു.1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിൽ. ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ ഉള്ളത്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കി. എന്നിട്ട് അദ്ദേഹം തന്നെ കുഴിച്ച കുഴിയിൽ വീണു. ശബരിമലയിലെ മഹസറിലുള്ള സാധനങ്ങൾ മാത്രമേ വ്യാജമല്ലാതായിട്ടുള്ളതുള്ളൂ. ഉണ്ണികൃഷ്ണൻ പോറ്റിയുടേത് വ്യാജ ആരോപണവും അദ്ദേഹം സമർപ്പിച്ചത് വ്യാജ പീഢവുമായിരുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group