Join News @ Iritty Whats App Group

തളിപ്പറമ്ബ് ടൗണിലെ കടകളില്‍ തീ പടര്‍ന്ന സംഭവം; വിശദമായ അന്വേഷണം നടത്തും

കണ്ണൂര്‍ തളിപ്പറമ്ബ് ടൗണിലെ കടകളില്‍ തീ പടര്‍ന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണെന്ന് നിഗമനം.

തീ പടര്‍ന്ന ഉടന്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തല്‍. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന നിഗമനത്തിലാണ് കെ എസ് ഇ ബി. സംഭവത്തില്‍ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഫയര്‍ഫോഴ്‌സ്, പോലീസ്, റവന്യൂ അധികൃതരാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥര്‍ ഇന്ന് കെട്ടിടം സന്ദര്‍ശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തും.

100 ഓളം കടകള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പ്രധാനമായും തീ പിടിച്ചത്.
കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. ഏകദേശം 40 ഓളം കടകള്‍ അപകടത്തില്‍ കത്തിനശിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് തീപിടിത്തം ഉണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group