Join News @ Iritty Whats App Group

‘ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വെയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്’; പ്രതിപക്ഷ നേതാവ്



ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ൽ സ്വർണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിൻറെ കയ്യിൽ അതിൻറെ രേഖയുണ്ട്. എന്നാൽ പുറത്തുപറയാതെ മൂടിവെക്കുകയാണ് ചെയ്തത്. മൂടിവെച്ചതിൻറെ അർത്ഥം ഷെയർ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വെച്ചിരിക്കുന്നത് എന്നും വിഡി സതീശൻ ആരോപിച്ചു.

ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കിൽ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വിഡി സതീശൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group