Join News @ Iritty Whats App Group

ഇന്ത്യയിലുള്ളത് നിയമവാഴ്ച, ബുൾഡോസർ നീതിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; 'നിയമപരമാക്കിയതുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ല'

ദില്ലി:നിയമപരമാക്കിയതുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. ഇന്ത്യയിൽ നിയമവാഴ്ചയാണുള്ളത്, ബുൾഡോസർ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ ഗവായ് പറഞ്ഞു. നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങൾ മാത്രമല്ല. തുല്യതയും അന്തസ്സും ഉയർത്തിപ്പിടിക്കാനും വ്യത്യസ്തവും സങ്കീർണവുമായ സമൂഹത്തിൽ ഭരണത്തിന് മാർഗ നിർദേശമേകാനുമുള്ള ധാർമികമായ ചട്ടക്കൂടാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ വീടുകൾ തകർത്തുകളയുന്ന ബുൾഡോസർ നീതിക്കെതിരേ 2024-ൽ താനിറക്കിയ വിധിയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group