കെയ്റോ:ഗാസയില്‍ ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് അപകടം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായി ഷാം എൽ-ഷൈഖിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാം എൽ-ഷെയ്ക്കിലാണ് കരാറിന്റെ അന്തിമ ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും നാളെ നടക്കുന്ന യോഗത്തിനു നേതൃത്വം നൽകും. കഴിഞ്ഞ ദിവസമുണ്ടായ ഹമാസ്– ഇസ്രയേൽ വെടിനിർത്തൽ കരാർപ്രകാരം ബന്ദികളുടെയും തടവുകാരുടെയും മോചനം ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ 7നു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രായേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.
ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ കരാർ ചർച്ചകൾക്കായി പോകവേ വാഹനാപകടം: മൂന്ന് ഖത്തർ നയതന്ത്രജ്ഞർ കൊല്ലപ്പെട്ടു
News@Iritty
0
Post a Comment