Join News @ Iritty Whats App Group

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ മുതൽ പണിമുടക്ക് പുനരാരംഭിക്കും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ മുതൽ പണിമുടക്ക് പുനരാരംഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം നാളെ പുനരാരംഭിക്കും. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവെച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം

കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ ചര്‍ച്ച നടന്നത്. അഡ്വ .മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിന്‍റെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

അതേസമയം, സമരത്തെ അതിശക്തമായി നേരിടുമെന്നാണ് ഹോസ്പിറ്റൽ മാനേജ്മെന്‍റുകളുടെ നിലപാട്. സർക്കാർ ഇടപെട്ട് സമരം അവസാനിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ അടച്ചിടുന്നതടക്കം ആലോചിക്കുമെന്നാണ് കെപിഎച്ച്എയുടെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group