കണ്ണൂർ: സമയബന്ധിതമായി ആനമതില്‍ നിർമ്മാണം പൂർത്തിയാക്കാത്തതിന്റെ പേരില്‍ കരാറില്‍ നിന്നും ഒഴിവാക്കിയതിനെതിരെ കാസർകോട് സ്വദേശി ബി.റിയാസ് നല്‍കിയ ഹരജിപ്രകാരമുള്ള സ്റ്റേ നീക്കി ഹൈക്കോടതി.
ഇതോടെ പുതിയ കരാറുകാരന് സൈറ്റ് കൈമാറി അടുത്ത മാസത്തോടെ നിർമ്മാണം പുനരാരംഭിക്കാൻ സാധിക്കും.
2019 ജനുവരി ആറിന് അന്നത്തെ മന്ത്രി എ.കെ. ബാലനാണ് ആനമതില്‍ പദ്ധതി പ്രഖ്യാപിച്ചത്. കാട്ടാന ആക്രമണത്തില്‍ ജീവാപായം ഉണ്ടായതോടെ 2023ല്‍ പദ്ധതിക്ക് ജീവൻ വച്ചു.2023 സെപ്തംബർ മുതല്‍ രണ്ടുവർഷത്തേക്ക് 9.899 കിലോമീറ്റർ ദൂരം ആനമതില്‍ നിർമ്മിക്കാൻ കരാറാക്കുകയായിരുന്നു.എന്നാല്‍ കരാർ നല്‍കി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്.തുടർന്നാണ് കരാറുകാരനെ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
പത്തുവർഷത്തിനിടെ പതിനാലു പേരാണ് ആറളം മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദമ്ബതികളെ കാട്ടാന കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധം രൂക്ഷമായി.തുടർന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്ത സർവകക്ഷിയോഗം അടിയന്തിരപ്രധാന്യത്തോടെ ആനമതില്‍ പൂർത്തിയാക്കാൻ തീരുമാനമെടുത്തെങ്കിലും കരാറുകാരൻ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്ബാദിച്ചതുമൂലം പുതിയ കരാറുകാരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കരാർ റദ്ദ് ചെയ്ത് അവശേഷിച്ച 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്ക് റീടെൻഡർ വിളിച്ചെങ്കിലും പഴയ കരാറുകാരൻ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്ബാദിച്ചത് നിർമ്മാണത്തിന് തടസമായി. ടെൻഡർ തുകയുടെ എട്ട് ശതമാനം കുറവില്‍ ഹില്‍ട്രാക് കണ്‍സ്ട്രക്ഷനാണ് കരാർ നേടിയത്.
25.17 കോടിയുടെ വിള നാശം
ഈ വർഷം ജനുവരി മുതല്‍ ജൂലായ് വരെ മാത്രം 25.17 കോടിയുടെ വിള നാശമാണുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 189 തെങ്ങുകള്‍ നശിപ്പിക്കപ്പെട്ടു. ഫാമില്‍ ഇതുവരെ കായ്ഫലമുള്ള 5,000ത്തിലധികം തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്. ആറുവർഷത്തിനിടെ 12,000 തെങ്ങുകളാണ് കാട്ടാനകള്‍ തകർത്തത്. ഫാമിലെ തെങ്ങുകൃഷിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആനക്കൂട്ടം ഇല്ലാതാക്കി. കാപ്പി, കൊക്കോ, കുരുമുളക്, കമുക് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മഞ്ഞള്‍ക്കൃഷിയും ആനകള്‍ നശിപ്പിക്കാൻ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
ഫാമില്‍ തമ്ബടിച്ച് പത്തോളം ആനകള്‍
നിലവില്‍ ആറളം ഫാം കാർഷിക ഫാമില്‍ മാത്രം പത്തിലധികം ആനകള്‍ തമ്ബടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.പുനരധിവാസ മേഖലിലെ പൊന്തക്കാടുകളിലുമായാണ് ഇവയുള്ളത്.ആധിവാസി പുനരധിവാസ മിഷന്റെ നേതൃത്വത്തില്‍ കാടുവെട്ടി തെളിക്കല്‍ പ്രവൃത്തി നടന്നു വരികയാണ്.കോട്ടപ്പാറ,താളിപ്പാറ ഭാഗങ്ങളില്‍ കാടുവെട്ടല്‍ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങള്‍ വീണ്ടും ആരംഭിക്കും.വനത്തിലേക്ക് തുരത്തിയ ആനകള്‍ പൂക്കുണ്ട് വഴി തിരികെ പുനരധിവാസ മേഖലയിലേക്ക് കടക്കുന്നതാണ് ദൗത്യം പരാജയപ്പെടുന്നതിന് കാരണ..പൂക്കുണ്ട് മുതല്‍ കോട്ടപ്പാറ വരെയുള്ള മൂന്നരകിലോമീറ്റർ ഭാഗത്തു കൂടിയാണ് ആന തിരികെയെത്തുന്നത്.ഇവിടങ്ങളില്‍ തൂക്കുവേലി സ്ഥാപിക്കാൻ അനർട്ടിന്റെ സഹായത്തോടെ ടെൻഡർ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കക്കുവാ മുതല്‍ പരിപ്പ് തോടു വരെയുള്ള ഭാഗങ്ങളില്‍ കാട്ടാനയുടെ സാന്നിദ്ധ്യം വലിയ ആശങ്ക പരത്തുകയാണ്.
إرسال تعليق