Join News @ Iritty Whats App Group

തമിഴ്നാട്ടിലെ മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം, ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് കെഎസ്ആര്‍ടിസി ഓടും

കണ്ണൂര്‍: വര്‍ഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും സർവീസ് നടത്തുക. കണ്ണൂർ വരെയായിരിക്കും തുടക്കത്തിൽ സര്‍വീസ്. ഈ സംരംഭം വിജയകരമാവുകയാണെങ്കിൽ തൃശ്ശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് ഇനി ഹൊസൂർ നഗരത്തിന് പുറത്ത് ഫ്ലൈ ഓവറിന് സമീപം സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഡിവൈഎഫ്ഐ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിനായി എ.എ. റഹീം എംപി ഹൊസൂരിലെത്തിയിരുന്നു. ഈ സമയത്താണ് മലയാളികൾ യാത്രാദുരിതം നിവേദനത്തിലൂടെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കെഎസ്ആർടിസി എംഡി ഡോ. പ്രമോജ് ശങ്കറും എംപിയും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group