അജ്മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു.
അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും. മകൾ: മെഹ്റ.
إرسال تعليق