ഇരിട്ടി നഗരസഭയിലെ നടുവനാട് മുന്‍സിപ്പല്‍ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. 32 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി നടത്തുന്നത്.
ഈ മാസം അവസാനത്തോടെ ഉദ്‌ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇരിട്ടി നഗരസഭയില്‍പ്പെടുന്ന ഇരുപത്തിയൊന്നാം മൈല്‍ ശിവപുരം റോഡില്‍ നടുവനാട് കൂടുതല്‍ സൗകര്യത്തോടെ സ്‌റ്റേഡിയം ഒരുങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്ബേയുണ്ടായിരുന്ന സ്‌റ്റേഡിയത്തിന്റെ സ്‌റ്റേജും ചുറ്റുമതിലും ഗേറ്റും തകര്‍ന്നിരുന്നു. നേരത്തെ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന സ്‌റ്റേഡിയമായിരുന്നു ഇത്.
സ്‌റ്റേജും മതിലും അടക്കം തകര്‍ന്നു കാടുകയറിയതോടെ കായിക പ്രേമികള്‍ സ്‌റ്റേഡിയത്തെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ ഇടപ്പെട്ട് കൂടുതല്‍ സൗകര്യങ്ങളോട് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. നഗരസഭയുടെ 24, 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഓപ്പണ്‍ സ്‌റ്റേജും ചുറ്റുമതിലും ഇരിപ്പിടവും ലൈറ്റുകളും സ്‌ഥാപിച്ചാണ് ആധുനികവല്‍ക്കരിക്കുന്നത്. 32 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ഈ മാസം അവസാനത്തോടെ നടത്താനുള്ള ശ്രമത്തിലാണ്.
إرسال تعليق