ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിട്ടി നഗരത്തിലും പ്രധാന കവലകളിലും എടക്കാനം വ്യൂ പോയിന്റിലും യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് മാലിന്യം നിഷേപിക്കാന്‍ സ്ഥാപിച്ച സ്റ്റീല്‍ ട്വിന്‍ബിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നാടിന് സമര്‍പ്പിച്ചു.
വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സോയ, കൗണ്‍സിലര്‍മാരായ പി.പി ജയലക്ഷ്മി, സമീര്‍ പുന്നാട്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment