ഇരിട്ടി:ലയോര മേഖലയുടെ കേന്ദ്രവും താലൂക്കിന്റെ ആസ്‌ഥാനവുമായ ഇരിട്ടി പട്ടണത്തിലെ പഴയ ഇരിട്ടി പാലം അധികൃതര്‍ അടച്ചിട്ടതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഇരിട്ടി നഗരം.
ദിനംപ്രതി വലുതും ചെറുതുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇരിട്ടി പട്ടണത്തിലെത്തുന്നത്. നിലവിലുള്ള പഴയ പാലവും പുതിയ പാലവും വാഹനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരുന്നു. എന്നാല്‍ ഈ മാസം 15 ന് പുലര്‍ച്ചെയായിരുന്നു ബംഗളൂരുവില്‍ നിന്നും പയ്യന്നൂരിലേക്കു പോവുകയായിരുന്ന കെ. എസ്.ആര്‍.ടി.സി സ്വിഫ്‌റ്റ് ബസ് പഴയപാലത്തിന്റെ ഇരുമ്ബു ചട്ടക്കൂടുകളില്‍ ഇടിച്ചു കയറി പാലത്തിന് തകരാര്‍ സംഭവിച്ചത്.
ബ്രിട്ടീഷ് നിര്‍മിതിയായ 93 വര്‍ഷം പിന്നിടുന്ന പാലത്തിന്റെ ഉരുക്കു നിര്‍മിതമായ മേല്‍ത്തട്ടിലെ ജോയിന്റ് ഇളകിയുണ്ടായ വിടവ് അപകടത്തിന് കരണമാകാനിടയുണ്ടെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിഗമനത്തെ തുടര്‍ന്നാണ് അധികൃതര്‍ കഴിഞ്ഞ 17 ന് ഇതുവഴിയുള്ള കാല്‍നട യാത്രപോലും നിരോധിച്ച് പാലം അടച്ചിട്ടത്.
ഇരിട്ടിയില്‍ നിന്നും തളിപ്പറമ്ബ്, ഉളിക്കല്‍, പയ്യാവൂര്‍ മേഖലകളിലേക്ക് പോകുന്ന വാഹനങ്ങളെ മുഴുവന്‍ പഴയപാലം വഴിയായിരുന്നു വണ്‍വേയായി തിരിച്ചു വിട്ടിരുന്നത്. ഈ വാഹനങ്ങള്‍ മുഴുവന്‍ പുതിയ പാലം വഴി കടന്നു പോകാന്‍ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കു വര്‍ധിക്കാന്‍ കാരണമായി. രാവിലെയും വൈകുന്നേരവുമാണ് രൂക്ഷമായ വാഹനക്കുരുക്ക് രൂപപ്പെടുന്നത്. പാലത്തിന് സമീപം സ്‌ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. പഴയപാലം എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതത്തിനു തുറന്ന് കൊടുത്താല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
إرسال تعليق