Join News @ Iritty Whats App Group

'ജനൽ തുറന്നിട്ടതുകൊണ്ടാണല്ലോ കണ്ടത്, അത് അടച്ചിട്ടാൽ മതിയെന്നാണ് പൊലീസ് പറഞ്ഞത്'; വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദര്‍ശനം

കൊല്ലം: വനിതാ ഹോസ്റ്റലിന് മുന്നിൽ അജ്ഞാതന്‍റെ നഗ്നതാ പ്രദർശനം. തിരുവനന്തപുരം കഴക്കൂട്ടത്തെ വർക്കിങ് വിമൺസ് ഹോസ്റ്റൽ കോമ്പൗണ്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അശ്ലീല ചേഷ്ടകൾ കാണിച്ച ശേഷം രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറെ നാളായി ശല്യം നേരിടുന്നുണ്ടെന്നും പൊലീസിൽ അറിയിച്ചിട്ടും ഫലമില്ലെന്നും ഹോസ്റ്റലിലെ താമസക്കാരിയായ കൊല്ലം സ്വദേശിനി  പറഞ്ഞു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയപ്പോള്‍ ജനൽ തുറന്നിട്ടതുകൊണ്ടാണല്ലോ കണ്ടതെന്നും അത് അടച്ചിട്ടാൽ മതിയെന്നും പേടിക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group