Join News @ Iritty Whats App Group

ഗ്യാസ് തീര്‍ന്നപ്പോള്‍ വിറകും വി.ഐ.പി യായി : വിലകൂടി

ഗ്യാസ് തീര്‍ന്നപ്പോള്‍ വിറകും വി.ഐ.പി യായി : വിലകൂടി


ണ്ണൂർ : വാണിജ്യ സിലണ്ടർ കിട്ടാതായതോടെ കണ്ണൂർ ജില്ലയില്‍ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടണ്‍ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില.

വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് വ്യാപാരികള്‍ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടണ്‍ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി. കണ്ണൂരില്‍ 50 ഹോട്ടലുകളാണ് നിലവില്‍ പൂർണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

ഗാർഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തില്‍ മുൻഗണനാക്രമം നിശ്ചയിച്ച്‌ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാരിനോട് ഗാർഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എല്‍പിജിയുടെ ആഭ്യന്തര ഉല്‍പാദനം 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ദിവസ ളില്‍ വിലക്കയറ്റവും അതിരൂക്ഷമാകാനാണ് സാദ്ധ്യത. ഗാർഹിക ഉപഭോക്താക്കളില്‍ പലരും ഇൻഡക്ഷൻ കുക്കറിനെയും ആശ്രയിക്കുന്നുണ്ട്. ഇലക്‌ട്രോണിക്സ് കടകളില്‍ വൻ വില്‍പ്പനയാണ് നടക്കുന്നത്. ഇൻഡക്ഷൻ കുക്കറിൻ്റെ വിലയും കൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group