കണ്ണൂർ: യുവ തെയ്യം കലാകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാടക വീട്ടിലെ കിടപ്പുമുറിയിലാണ് കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പറശ്ശിനിക്കടവ് നാണിശ്ശേരി കോള്‍ത്തുരുത്തി കുടുക്കവളപ്പില്‍ സൂരജിന്റെ മകൻ പി.കെ. അശ്വന്ത് (അശ്വന്ത് കോല്‍തുരുത്തി-25) ആണ് മരിച്ചത്. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അശ്വന്തിന്റെ സുഹൃത്തുക്കളാണ് യുവാവ് ജീവനൊടുക്കിയ വിവരം കണ്ണൂർ പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തിവനൂർ വീരൻ, കുടിവീരൻ തോറ്റം ഉള്‍പ്പെടെയുള്ള നിരവധി തെയ്യങ്ങളുടെ കോലധാരിയായിരുന്നു മരിച്ച അശ്വന്ത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുൻപാണ് അശ്വന്ത് സഹോദരൻ അദ്വൈതിനൊപ്പം കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവരുടെ അമ്മ ജിഷ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
إرسال تعليق