Join News @ Iritty Whats App Group

'സാമ്പത്തിക പ്രതിസന്ധിയിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് ഭരണം ഒഴിയലാണ്'; പിഎം ശ്രീയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സച്ചിദാനന്ദൻ

തൃശൂർ:പിഎം ശ്രീയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. എൻഇപി പദ്ധതി ഗൂഢ ഉദ്ദേശത്തോടെ ഉള്ളതാണ്. ചോദ്യം ചെയ്യാതിരിക്കാൻ പഠിപ്പിക്കലാണ് അതിന്റെ ലക്ഷ്യം. പിഎംസി ഫണ്ട് ഫണ്ട് സ്വീകരിക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. ഫണ്ട് സ്വീകരിക്കുമ്പോൾ അതിന്റെ വ്യവസ്ഥകൾ സ്വീകരിക്കേണ്ടി വരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

ഫണ്ട് സ്വീകരിക്കുക എന്നതിനർത്ഥം കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് അനുകൂലമായി നിൽക്കുക എന്ന് തന്നെയാണ്. പദ്ധതിയുമായി ഒരു തരത്തിലുള്ള സഹകരണവും ഒരു ഇടതുപക്ഷവും നടത്തിക്കൂടാ എന്ന അഭിപ്രായമാണ് എനിക്ക് അന്നും ഇന്നും എന്നും ഉള്ളത്. ഒരു സാമ്പത്തിക പ്രതിസന്ധിയിൽ കീഴടങ്ങൽ നടത്തുന്നതിനേക്കാൾ നല്ലത് ഭരണം ഒഴിഞ്ഞുപോവുക എന്നതാണ് അഭിമാനമുള്ള ഭരണകൂടം ചെയ്യേണ്ടത്. മമതയും സ്റ്റാലിനും കാണിച്ച ധീരത ഇടതു സർക്കാർ കാണിക്കണമായിരുന്നു. ആ ധീരത കാണിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ എന്തോ വലിയ അപാകതയുണ്ട്. സന്ധികൾ ചെയ്യുമ്പോൾ ഇതിനെ ഇടതുപക്ഷം എന്ന് തന്നെ വിളിക്കണമോ എന്ന കാര്യം ആലോചിക്കണമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group