‘പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം, തീരുമാനം ആരോടും ചർച്ച ചെയ്യാതെ’; ഇതാകരുത് എൽഡിഎഫ് ശൈലിയെന്ന് ബിനോയ് വിശ്വം
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സിപിഐ ഇടഞ്ഞ് തന്നെ. പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആവർത്തിക്കുകയാണ് ബിനോയ് വിശ്വം. തീരുമാനം ആരോടും ചർച്ച ചെയ്യാതെയാണെന്നും ഇതാകരുത് എൽഡിഎഫ് ശൈലിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇത് ജനാതിപത്യ വഴി അല്ലെന്നും തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ ഇരുട്ടിലാക്കി തീരുമാനം എടുക്കാൻ ആകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
إرسال تعليق