മട്ടന്നൂരില്‍ നഗരസൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി. ഹരിത ഇടനാഴി, ഓപ്പണ്‍ ഓഡിറ്റോറിയം, ക്ലോക്ക് ടവര്‍ എന്നിവയാണ് നിര്‍മിക്കുന്നത്.
മട്ടന്നൂര്‍ പോലീസ് സേ്‌റ്റഷന് സമീപമുള്ള ബൈപ്പാസാണ് ഹരിത ഇടനാഴിയായി വികസിപ്പിക്കുന്നത്.25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. കണ്ണൂര്‍ റോഡില്‍ നിന്നും മട്ടന്നൂര്‍ ബസ് സ്‌റ്റാന്‍ഡിലേക്കും തലശേരി റോഡിലേക്കും കയറാവുന്ന വിധത്തിലാണ് റോഡ് വികസിപ്പിക്കുന്നത്.
ഇതുവഴി ബൈപ്പാസ് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായുള്ള ശ്രമത്തിന്റെ ഭാഗമായാണ് റോഡിനുള്ള അനുമതിയായത്. ആഭ്യന്തരവകുപ്പില്‍ നിന്ന് സ്‌ഥലം വിട്ടുകിട്ടിയതോടെയാണ് പ്രവൃത്തി തുടങ്ങിയത്. റോഡിന്റെ ഇരുവശങ്ങളിലും പൂന്തോട്ടവും അലങ്കാരങ്ങളുമുള്ള പാതയാക്കിയാണ് നവീകരിക്കുന്നത്. അടുത്ത മാസത്തോടെ പാതയുടെ ഉദ്‌ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നാല് മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ് നിര്‍മിക്കുന്നത്. ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ നഗരതത്‌ിലെ ഗതാഗതക്കുരുക്ക് കുറക്കാനും കഴിയും.
സാമ്രാജ്യത്വവിരുദ്ധസമര സ്‌മാരകമെന്ന നിലയിലാണ് മട്ടന്നൂരില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ബസ് സ്‌റ്റാന്റില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്‌ഥലത്താണ് സേ്‌റ്റജ് ഉള്‍പ്പടെയുള്ള ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുപരിപാടികള്‍ നടത്താനായി സേ്‌റ്റജും ഇരിപ്പിടവും സ്‌ഥാപിക്കുന്നത്. പ്രവൃത്തി അവസാനഘട്ടത്തിലെത്തി. മട്ടന്നൂര്‍ ജംഗ്‌ഷനില്‍ ക്ലോക്ക് ടവറിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
കെ.കെ.ശൈലജ എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലോക്ക് ടവര്‍ സ്‌ഥാപിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ജംഗ്‌ഷനില്‍ പുതിയ സിഗ്നല്‍ സംവിധാനവും ഏര്‍പ്പെടുത്തും.
إرسال تعليق