Join News @ Iritty Whats App Group

ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; 'സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കണ്ട'; റൂറൽ എസ്പിക്കെതിരെ രാഹുൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്പിക്കെതിരെയാണ് രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു. ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട. ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group