കണ്ണൂർ: സിപി ഐ കണ്ണൂർ-കാസർകോട് മേഖലാ ജനറല്‍ ബോഡി യോഗം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.
കോർപ്പറേറ്റ് നിയന്ത്രിത ഫാസിസ്റ്റ് രാഷ്ട്രീയം കെട്ടിപടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ബി ജെ പി എന്നതില്‍ യാതൊരു സംശയവും നമ്മുക്ക് വേണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷം മുമ്ബെന്നത്തേക്കാളും ശക്തമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റ് വർഗ്ഗീയ കൂട്ടുകെട്ടിന്റെ ഏകീകരണത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോവുന്നത്. ഒരു വശത്ത് സമ്ബത്തും, വിഭവങ്ങളും ഏതാനും പേരുടെ കൈകളില്‍ ഏകീകരിക്കപ്പെടുമ്ബോള്‍ മറുവശത്ത് വർഗ്ഗീയ വിദ്വേഷങ്ങളും ആക്രണോത്സുക ദേശീയതയും ആയുധമാക്കപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ ദുർബലമാവുകയും ഫെഡറല്‍ തത്വങ്ങള്‍ ഇല്ലാതാവുകയും തൊഴിലാളി-കർഷക-വിദ്യാർത്ഥി-ന്യൂനപക്ഷ-മഹിളാ വിഭാഗങ്ങളുടെ ശബ്ദങ്ങള്‍ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി പി മുരളി, സി എൻ ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ സി പി ഷൈജൻ, ടി കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ എ പ്രദീപൻ, കെ ടി ജോസ്, എം അസിനാർ എന്നിവർ പങ്കെടുത്തു.
إرسال تعليق