Join News @ Iritty Whats App Group

കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം; കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച്‌ എംഎസ്‌എഫ് പരാതി

ണ്ണൂര്‍: കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം. 'ഫ്രീ പലസ്തീന്‍' ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്‌എഫ് പരാതി നല്‍കി.


കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്‌എസ്‌എസിലെ അധ്യാപകർക്കെതിരെയാണ് എംഎസ്‌എഫ് പരാതി നല്‍കിയത്.

ഒഴാഴ്ച മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കോല്‍ക്കളി സംഘം വേദിയിലെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയ ഉടന്‍ അധ്യാപകർ വേദിയില്‍ കയറി കര്‍ട്ടന്‍ ഇട്ടുവെന്നാണ് പരാതി. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎസ്‌എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.

കാസര്‍കോട് കുമ്ബളയില്‍ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ മൈം അവതരിപ്പിക്കുന്നതിനിടെ അധ്യാപകര്‍ കര്‍ട്ടനിട്ടത് വിവാദമായിരുന്നു. അധ്യാപകരില്‍ ഒരാള്‍ സിപിഐയുടെ എകെഎസ്ടിയു സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘപരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശീയ അധ്യാപക പരിഷത്ത് അംഗവുമാണ്.

Post a Comment

أحدث أقدم
Join Our Whats App Group