Join News @ Iritty Whats App Group

കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് പിടിയിൽ

കണ്ണൂര്‍: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെപി ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ്‌ വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിയിൽ തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group