കണ്ണൂർ: ജില്ലയില്‍ കുറുനരിശല്യം അതിരൂക്ഷമായി തുടരുന്നു. കണ്ണൂർ - കാസർകോട് ജില്ലകളുടെ അതിർത്തി പ്രദേശമായ ചെറുപുഴ പ്രാപ്പൊയില്‍ ടൗണിനു സമീപത്തെ ഒരു വീട്ടില്‍ പട്ടാപ്പകല്‍ കുറുനരി കയറിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.
വ്യാഴാഴ്ച, രാവിലെ പതിനൊന്നരയോടെയാണ് സുനിലിന്റെ വീട്ടിനകത്ത് കുറുനരി പ്രവേശിച്ചത്. അകത്ത് നിന്ന് ശബ്ദം കേട്ട് സുനിലിന്റെ ഭാര്യ നോക്കിയപ്പോള്‍ ഒരു നിഴല്‍ പോലെയാണ് കണ്ടത്.
തുടർന്ന് മകളെ വിളിച്ച് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തുറന്നിട്ട മുൻവശത്തെ വാതിലിലൂടെ കുറുനരി കയറിയതാണെന്ന് മനസ്സിലായത്. കുറച്ചുസമയം വീട്ടിനകത്ത് കറങ്ങിയ കുറുനരി പിന്നീട് സ്വയമേവ ഇറങ്ങിപ്പോകുകയായിരുന്നു.
കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 24 പേർക്കാണ് കുറുനരിയുടെ കടിയേറ്റത്. കണ്ണാടിപ്പറമ്ബ്, കാട്ടാമ്ബള്ളി മേഖലകളിലാണ് കൂടുതല്‍ പേർക്ക് കടിയേറ്റത്. വീടുകളിലും മറ്റും കുറുനരിയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാർ ആശങ്കയിലാണ്.
Post a Comment