ഇരിട്ടി:കീഴൂർ നിവേദിതാ വിദ്യാലയത്തിന്
സമീപത്തെ മുണ്ടയാടൻ അജയൻ
(56) അന്തരിച്ചു.
2001 ൽ കീഴൂരിൽ ഒരുവീട്ടുകിണർ നിർമ്മാണത്തിനിടെ
അബദ്ധത്തിൽ കിണറിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ അജയൻ നിരവധിയിടങ്ങളിൽ
ചികിത്സ തേടിയെങ്കിലും കിടക്കയെ അഭയം പ്രാപിക്കുകയായിരുന്നു. ഒരാഴ്ചയോളമായി
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നെങ്കിലും ഇന്ന് പുലർച്ചെ
മരണമടയുകയായിരുന്നു.
പരേതരായ പടുവിലാൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും ജാനകിയമ്മയുടെയും മകനാണ്.
മകൾ: ഹഷ്ന. സഹോദരങ്ങൾ : നാരായണി, ജാനകി, ശുശീല, പരേതരായ
കരുണാകരൻ, സരസ്വതി, മോഹനൻ. സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11 ന്
ചാവശ്ശേരിപറമ്പ് ശ്മശാനത്തിൽ.
إرسال تعليق