Join News @ Iritty Whats App Group

ഇരിക്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് വീടിന്റെ മതില്‍ തകര്‍ത്തു; വൻ ദുരന്തം ഒഴിവായി

ണ്ണൂർ: ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂറില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതില്‍ ഇടിച്ചു തകർത്ത് മുറ്റത്തേക്ക് ഇരച്ചുകയറി.


ഇരിക്കൂർ ബദ് രിയ്യ പള്ളിക്ക് സമീപം തിങ്കളാഴ്ച, രാവിലെ ഒൻപതിനാണ് അപകടം നടന്നത്.

നിറയെ യാത്രക്കാരുമായി ബ്ളാത്തൂരില്‍ നിന്നും ഇരിക്കൂറിലേക്ക് വരികയായിരുന്ന 'കളേഴ്‌സ്' എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

ഡ്രൈവറായ സജേഷിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. ഇരിക്കൂർ സ്കൂള്‍ പരിസരത്ത് വിദ്യാർത്ഥികളെ ഇറക്കിയതിനു ശേഷം യാത്ര പുനരാരംഭിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group