ഇരിട്ടി : ഫലസ്തീനിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ
ലംഘനങ്ങളും അറുതിയില്ലാത്ത
കൂട്ടക്കൊലയും രണ്ട് വർഷം തികയുമ്പോൾ പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
പ്രകടിപ്പിച്ച് എം.എസ്.എഫ് ആറളം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച് ആറളം ടൗണിൽ റാലി സമാപിച്ചു. സ്കൂൾ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ മുൻസിർ ടി.പിയുടെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷമൽ വമ്പൻ, ട്രഷറർ സഹൽ ആറളം, വിംഗ് കൺവീനവർ ഫാസിൽ.ടി, ആറളം പഞ്ചായത്ത് പ്രസിഡന്റ് യാസീൻ, ഷാലിയ, നജ, ദായിൻ.വി, ഫർഹാൻ, ആദിൽ, ഹിലാല എന്നിവർ നേതൃത്വം നൽകി
إرسال تعليق