Join News @ Iritty Whats App Group

'ദേവസ്വം ക്ഷേത്രങ്ങളിൽ ജീവനക്കാരും ഇടനിലക്കാരുമുള്ള ​ഗൂഢസംഘം, സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്നു'; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ഗൂഢ സംഘങ്ങൾ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതര രാഷ്ട്രത്തിൽ ക്ഷേത്ര ഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല. ചരിത്രപരമായ കാരണങ്ങൾ ഉണ്ടെങ്കിലും ആ രീതി മാറ്റേണ്ട കാലമായി. ദേവസ്വം ഭരണത്തിൽ നടക്കുന്നത് നല്ല കാര്യങ്ങളെക്കാൾ കെട്ട കാര്യങ്ങളാണ്. കണക്കും ഓഡിറ്റും കോടികൾ വിലമതിക്കുന്ന സ്വർണവും രത്നവും കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ല. ദേവസ്വം ബോർഡുകളുടെ സ്വയംഭരണം പേരിന് മാത്രം സർക്കാർ നിശ്ചയിക്കുന്നവരാണ് ഭരണകർത്താക്കൾ. അവരുടെ രാഷ്ട്രീയം അതിൻ്റെ കൂടപ്പിറപ്പാണ്. അപ്രധാനവും അനാവശ്യവുമായ പദ്ധതികൾ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നിൽ വച്ച് കോടികളുടെ തടിപ്പുകൾ നടക്കുന്നു. ഭക്തർക്ക് ശാന്തിയും സമാധാനവും നൽകേണ്ട ആരാധനാലയങ്ങളിൽ ഇപ്പോൾ അത് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എസ്എൻഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലിൽ ആണ് വെളളാപ്പള്ളി നടേശന്റെ വിമർശനം.

Post a Comment

Previous Post Next Post
Join Our Whats App Group