Join News @ Iritty Whats App Group

പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചു; ബിഗ് ബോസിൻ്റെ ‘ഹൗസ്’ അടച്ചുപൂട്ടി മലിനീകരണ നിയന്ത്രണ ബോർഡ്

മലയാളത്തിലടക്കം ഏറെ ജനപ്രീതി ഉള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എന്നാൽ മലിനീകരണ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.

കന്നഡസിനിമയിലെ സൂപ്പർതാരമായ കിച്ചാ സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ കർണാടകത്തിൽ ഏറെ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ്. ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നതെന്ന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.

മാലിന്യനിർമാർജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇവിടെനിന്നുള്ള മാലിന്യങ്ങൾ പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി. കന്നഡ കളേഴ്‌സ് ചാനലിൽ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസൺ രണ്ടാഴ്ചപിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്.

Post a Comment

Previous Post Next Post
Join Our Whats App Group