Join News @ Iritty Whats App Group

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ


സംസഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്നു രാവിലെ പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 ആയി. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15,920 രൂപയായിരുന്നു വില.

കുറച്ചു ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്നലെ 880 രൂപ പവന് വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണ വില. രണ്ടാഴ്ചയ്ക്കിടെ 11,000 രൂപയിലധികമാണ് ഇടിഞ്ഞത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group