ഇരിട്ടി: ആറളം പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 10ല്‍ കാട്ടുപോത്ത് ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് ജനവാസ മേഖലയില്‍ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കാണുന്നത്.
പ്രദേശവാസികള്‍ ശബ്ദം ഉണ്ടാക്കിയതോടെ കാട്ടുപോത്ത് തിരികെ പോയി.
ആന, കടുവ, പുലി, കാട്ടുപന്നി, കുരങ്ങ് എന്നിവയ്ക്ക് പിന്നാലെ കാട്ടുപോത്തും മേഖലയില്‍ ഭീഷണിയാകുകയാണ്. ബ്ലോക്ക് 10 ലെ വീടുകളുടെ മുന്പിലും കാട്ടുപോത്ത് എത്തി.
കാട്ടുപോത്ത് ഈ മേഖലയില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് താമസക്കാർ പറയുന്നത്. പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 12 ലെ വനജ സുഭാഷിന്‍റെ വീട്ടിനുള്ളില്‍ കുരങ്ങ് കയറി വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു.
അടുക്കളയില്‍ കയറിയ കുരങ്ങ് വീട്ടുസാധനങ്ങള്‍ എല്ലാം വലിച്ചിട്ട് നശിപ്പിച്ചു. പാകം ചെയ്ത ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു.
കുരങ്ങുകള്‍ പുനരധിവാസ മേഖലയിലെ താമസക്കാരി ബ്ലോക്ക് 11 ല്‍ പ്ലോട്ട് നമ്ബർ 416 ലെ സരോജിനി രാജുവിന്‍റെ മഞ്ഞള്‍ കൃഷിയും നശിപ്പിച്ചു . കുറച്ചു നാളായി കുരങ്ങുകള്‍ മേഖലയില്‍ വ്യാപകനാശമാണ് വിതയ്ക്കുന്നത്.
إرسال تعليق