മദീന: ഉംറ തീർഥാടകൻ മദീനയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ അഴീക്കൽ സ്വദേശി ആളാടംപള്ളിക്ക് സമീപം, ബോട്ട് പാലം, കൂനൻ ഹൗസിൽ മുസ്തഫ (71) ആണ് മരിച്ചത്. ഉംറ തീർഥാടനത്തിന്റെ ഭാഗമായി ഭാര്യയോടൊപ്പം മദീനയിൽ സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹറം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
അബ്ദുറഹിമാൻ, ബീഫാത്തു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സൈബുന്നീസ. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മറ്റ് മരണാനന്തര സഹായങ്ങൾക്കുമായി മദീന കെഎംസിസി വെൽഫെയർ വിങ് കോഓർഡിനേറ്റർ മുഹമ്മദ് ഷെഫീഖ് മൂവാറ്റുപുഴ നേതൃത്വം നൽകുന്നു. മൃതദേഹം മദീന ജന്നത്തുൽ ബഖിയയിൽ കബറടക്കം നടത്തും.
إرسال تعليق