Join News @ Iritty Whats App Group

അടുത്ത സ്കൂള്‍ കായിക മേള കണ്ണൂരില്‍

ണ്ണൂര്‍: അടുത്ത വർഷത്തെ കായിക മേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 67-മത് സ്കൂള്‍ കായിക മേള ചൊവ്വാഴ്ച അവസാനിക്കുകയാണ്.ശിവന്‍കുട്ടി.


കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടര്‍ കണ്ണൂര്‍ ജില്ലാ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവന്‍ തൂക്കം വരുന്നതാണ് വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണകപ്പ്. കായികമേളയില്‍ പ്രായ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

19310 കുട്ടികള്‍ കായിക മേളയിലെ മത്സരങ്ങളില്‍ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചത്.മേളയില്‍ സ്വര്‍ണം നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വച്ച്‌ നല്‍കും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സന്‍മനസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു.

കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും. ഉത്തേജക പരിശോധനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിന് വേണ്ട ഏജന്‍സികളെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ഏജന്‍സികള്‍ എത്തിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group