Join News @ Iritty Whats App Group

കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ; 'മതാടിസ്ഥാനത്തിൽ സംവരണം രാഷ്ട്രീയ നേട്ടത്തിന്'

ദില്ലി: കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ. മതാടിസ്ഥാനത്തിൽ മുസ്ലിം - ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആരോപിച്ചു. ഏത് സർവ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സർക്കാർ പ്രതികരണം നൽകിയില്ല. മതത്തിൻറെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ പറഞ്ഞു.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയെന്നും 15 ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചെയർമാൻ ഹൻസ് രാജ് അഹിർ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം നടപ്പാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group