മലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി, കോമഡി വേദികളിൽ നിന്നും സിനിമാ രംഗത്തേക്കും എത്തിയ ഉല്ലാസ് സ്റ്റേജിൽ എത്തുമ്പോൾ ഒരു ഓളമാണ്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ അദ്ദേഹത്തിന്റെ മാനറിസങ്ങൾ തന്നെയാണ് ധാരാളം. എന്നാൻ വേദികളിൽ കൗണ്ടറുകൾ കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസിന്റെ പുതിയൊരു വീഡിയോ ഏവരുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുകയാണ്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉല്ലാസിന്റെ ആരോഗ്യം വളരെ മോശമായാണ് കാണപ്പെടുന്നത്.
ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉല്ലാസ് പന്തളം. ഊന്നുവടിയുടേയും പരസഹായത്താലുമാണ് അദ്ദേഹം നടക്കുന്നത്. ശരീരത്തിന് ഒരു തളർച്ചയുള്ളത് പോലെ കാണാനാകും. ഒപ്പം മുഖത്തിന്റെ ഒരു വശം കോടിയിട്ടും ഉണ്ട്. ഒരു കൈയ്ക്ക് സ്വാധീനക്കുറവും ഉണ്ട്. വേദിയിൽ വച്ച് തനിക്ക് സ്ട്രോക്ക് വന്നതാണെന്നും ഉല്ലാസ് പറയുന്നുണ്ട്. "എനിക്ക് സ്ട്രോക്ക് വന്നകാര്യം ആർക്കും അറിയത്തില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുള്ളൂ. ഇതിന്റെ വീഡിയോകളൊക്കെ പുറത്ത് പോകുമ്പോഴെ എല്ലാവരും അറിയൂ", എന്ന് ഉല്ലാസ് പന്തളം പറയുന്നു. പരിപാടി കഴിഞ്ഞ് പോകാൻ നേരം കണ്ണുനിറഞ്ഞ് കാറിലിരിക്കുന്ന നടന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്
إرسال تعليق