കർണാടക: ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ മരിച്ചു. കാറിൽ ഒരു കുട്ടി ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തായ്ലന്റിലേക്ക് ടൂർ പോയ വയനാട് മടക്കിമല സ്വദേശി ബഷീറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല.
ബേഗൂർ അപകടം; പരിക്കേറ്റ 4 മലയാളികളിൽ 2 പേർ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പെടെ 5 പേർ, 2 പേർ ചികിത്സയിൽ
News@Iritty
0
إرسال تعليق