Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം വേണ്ടെന്ന് കേന്ദ്രം; 25 ദിവസം നീണ്ട യാത്രയ്ക്ക് അനുമതി നിഷേധിച്ചത് കാരണം വ്യക്തമാക്കാതെ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിട്ടില്ല. എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു.

ഒക്ടോബർ 16 വ്യാഴാഴ്‌ച മുതൽ നവംബർ ഒൻപതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 16ന് ബഹ്റൈൻ, ഒക്ടോബർ 17ന് സൗദി, ദമ്മാം, ഒക്ടോബർ 18 ജിദ്ദ, ഒക്ടോബർ 19 റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group