കണ്ണൂർ: കെ.പി.മോഹനൻ എംഎല്‍എയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂർ ചൊക്ലി പോലീസാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കെ.പി.മോഹനനെ നാട്ടുകാർ കൈയേറ്റം ചെയ്തത്. പ്രദേശത്തെ ഒരു ഡയാലിസിസ് സെന്‍ററില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.
പ്രശ്നം അറിയിച്ചിട്ടും എംഎല്‍എ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് കരിയാട്ടുള്ള അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സമരക്കാർ എംഎല്‍എയ്ക്കു നേരെ തിരിയുകയായിരുന്നു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനില്ലെന്നും സ്വമേധയ കേസെടുത്താല്‍ സഹകരിക്കുമെന്നും കെ.പി.മോഹനൻ പറഞ്ഞിരുന്നു.
إرسال تعليق