Join News @ Iritty Whats App Group

മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രത്തിലും സ്വര്‍ണം കാണാതായി; കോട്ട പരദേവതാ ക്ഷേത്രത്തിൽ കാണിക്കായി ലഭിച്ച 20 പവൻ സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ല

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായതായി പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ്ണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നില്ല. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസം ബോർഡിന് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ്ണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു

ദേവസ്വം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ സ്വർണം കാണാതായെന്ന് സ്ഥിരീകരിച്ചതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ടി പി മനോജ്‌ കുമാറും ട്രസ്റ്റ് ബോര്‍ഡ് അംഗം ബാബുവും  പറഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് അധികൃതർ പലതവണ ബന്ധപ്പെട്ടെങ്കിലും സ്വർണ്ണ ഉരുപ്പടികൾ എത്തിച്ചു നൽകുമെന്നായിരുന്നു മറുപടി. സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനാണ് ട്രസ്റ്റി ബോർഡിന്‍റെ തീരുമാനം അതേസമയം മറ്റു ചില ക്ഷേത്രങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണമായി കോൺഗ്രസ് രംഗത്ത് എത്തികോഴിക്കോട് ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിൽനിന്നും സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസി‍ഡൻ അഡ്വക്കറ്റ് കെ.പ്രവീണ്‍കുമാര്‍ ആരോപിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ബാലുശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ നിന്ന് 18 പവനിലധികം സ്വര്‍ണം കാണാതായിട്ടുണ്ട്. സമാന രീതിയില്‍ കൊയിലാണ്ടിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ആറ് പവനോളം സ്വര്‍ണവും നഷ്ടപ്പെട്ടതായി അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. പിണറായിയുടെ ഭരണത്തിൽ ക്ഷേത്രത്തിലേക്ക് ഭക്തർ നൽകുന്ന നേർച്ച വസ്തുക്കൾക്ക് സുരക്ഷയില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group